കണ്ണൂർ : മന്‍സൂര്‍ വധക്കേസില്‍ കൂട്ടുപ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികളായ നാല് പേരെയൊഴിച്ച് മറ്റുളളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിലും ദുരൂഹത തുടരുന്നു. സി.പി.എം നേതാക്കളുടെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ സിപിഎം നേതാക്കളുടെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് യുഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രതീഷിനെ ചോദ്യം ചെയ്താല്‍ ഉന്നതതല ഗൂഢാലോചന വെളിപ്പെടും എന്നതിനാല്‍ പാര്‍ട്ടി കേന്ദ്രത്തില്‍ സംരക്ഷണം എന്ന വ്യാജേനെ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
മുന്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പെരിങ്ങളം ലോക്കല്‍ കമ്മിറ്റി സിക്രട്ടറിയുമായ എന്‍ അനൂപ്, വട്ടക്കണ്ടി ഇബ്രാഹീം എന്നിവരുടെ പങ്കും അന്വേഷിക്കേണ്ടതാണെന്നും യുഡിഎഫ് കൂത്ത്പറമ്പ് നിയോജക മണ്ഡലം ഭാരവാഹികള്‍ പാനൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.