മന്‍സൂർ വധം ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണം ; ഡിജിപിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Saturday, April 10, 2021

 

തിരുവനന്തപുരം: കൂത്തുപറമ്പിലെ  യൂത്ത് ലീഗ്  പ്രവര്‍ത്തകന്‍  മന്‍സൂറിന്‍റെ കൊലപാതകം  ഡയറക്ട് ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി  ലോക്നാഥ് ബെഹറക്ക് കത്ത് നല്‍കി. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല. തെളിവ് നശിപ്പിക്കാനും അതുവഴി കേസന്വേഷണം അട്ടിമറിക്കാനും ശക്തമായ ശ്രമങ്ങളാണ് ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്നത് കൊലയില്‍ നേരിട്ട്  പങ്കെടുത്ത ഭൂരിഭാഗം  പ്രതികളും ഇതുവരെ അറസ്റ്റിലായിട്ടില്ല.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ  കൊലക്ക് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാനോ കഴിയില്ല. ഇത് മുന്‍നിര്‍ത്തിയാണ്  ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തില്‍  രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു.