കണ്ണൂർ : പാനൂർ മൻസൂർ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന്. കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽപീടികയിൽ വെച്ചാണ് പ്രതികൾ ഒത്തുകൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊല നടക്കുന്നതിന് 15 മിനിറ്റ് മുമ്പാണ് പ്രതികൾ ഒത്തുചേർന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ നിന്നാണെന്നാണ് സംശയിക്കുന്നത്. ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കും. പ്രതികൾ പരസ്പരം ഫോണിൽ സംസാരിച്ചതിൻ്റെ തെളിവുകളും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിലെ സ്ഥലത്ത് നിന്നും 5 മിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്‍റെ വീട്ടിലേക്കുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം രാത്രിയായിരുന്നു മന്‍സൂറിനെ സംഘം കൊലപ്പെടുത്തിയത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. മൻസൂറിന്‍റെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ ഗുരുതര വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ആക്രമണം നടത്തിയത്. മുഹ്സിനിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനെയും അക്രമികള്‍ വെട്ടുകയായിരുന്നു. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കേറ്റിരുന്നു.
https://www.facebook.com/JaihindNewsChannel/videos/756572008215604