മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഉപ്പളയിൽ

Jaihind News Bureau
Tuesday, October 1, 2019

കാസർകോട് മഞ്ചേശ്വരം മണ്ഡലം യു.ഡി എഫ് ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് 10 മണിക്ക് ഉപ്പള മരിക്കെ പ്ലാസയിൽ നടക്കും. കൺവെൻഷനിൽ യു.ഡി എഫിന്‍റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

പി.ബി അബ്ദുൾ റസാക്ക് എം.എൽ.എ യുടെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരം മണ്ഡത്തിൽ നടക്കുന്ന ഉപതെരെഞ്ഞെടുപ്പിൽ യു ഡി. എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന എം.സി. ഖമറുദിന്‍റെ വിജയത്തിനായി ഇന്ന് രാവിലെ ഉപ്പളയിൽ കൺവെൻഷൻ നടക്കും.

തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറർ സി.ടി. അഹമ്മദലി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എം.പി.മാരായ രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും .

തെരെഞ്ഞെടുപ്പ് കമ്മറ്റി പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ ഡഉഎ തെരെഞ്ഞെടുപ്പു പ്രചരണം പൂർവ്വാധികം ശക്തിയോടെ സജീവമാകും പത്രിക സമർപ്പിച്ച കഴിഞ്ഞ ദിവസം തന്നെ യു ഡി എഫ് ക്യാമ്പ് ആവേശത്തിലാണ്

https://youtu.be/H_znQ6_drdo