പ്രധാനമന്ത്രിക്ക് മണിപ്പുർ പ്രധാനമല്ല; സർവകക്ഷിയോഗം വിളിച്ചപ്പോള്‍ മോദി രാജ്യത്തുതന്നെയില്ല: രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, June 22, 2023

 

ന്യൂഡല്‍ഹി: മണിപ്പുർ വിഷയത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ കലാപം കത്തിപ്പടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും മൗനം തുടരുകയാണ്. സര്‍വകക്ഷിയോഗം വിളിച്ചപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തുതന്നെ ഇല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇതെല്ലാം വ്യക്തമാക്കുന്നത് മണിപ്പുർ വിഷയം  പ്രധാനമന്ത്രിക്ക് പ്രധാനമല്ല എന്നതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.