കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവ്

Jaihind News Bureau
Tuesday, February 16, 2021

കൊവിഡ് രോഗലക്ഷണങ്ങളുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി സർക്കാർ. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം.

ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം തന്നെ രണ്ട് സാമ്പിൾ ശേഖരിക്കണം. ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഉടൻതന്നെ രണ്ടാം സാമ്പിൾ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.