മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മമത ബാനര്‍ജി

Jaihind Webdesk
Saturday, May 25, 2019

മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. എന്നാല്‍ തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മമത, പാര്‍ട്ടി അധ്യക്ഷയായി താന്‍ തുടരുമെന്നും അറിയിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ബംഗാള്‍. 18 എം.പിമാരാണ് ബി.ജെ.പിക്ക് ബംഗാളില്‍ നിന്നുള്ളത്.

‘ഞാന്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. മമത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു’- സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു.