അര്‍പ്പണബോധവും ദീര്‍ഘവീക്ഷണവും ജനങ്ങളോടുള്ള പ്രതിബദ്ധതയും ജനനായകന്‍ എന്ന പദവി നല്‍കി; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Thursday, July 18, 2024

 

ന്യൂഡല്‍ഹി: കേരളത്തിന്‍റെ വികസനപാരമ്പര്യവും രാജ്യത്തിന്‍റെ രാഷ്ട്രീയ ഭൂചിത്രങ്ങളും നിലനിര്‍ത്തിയ ശക്തനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അര്‍പ്പണബോധവും ദീര്‍ഘവീക്ഷണവും ജനങ്ങളോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന് ജനനായകന്‍ എന്ന പദവി നല്‍കി. അദ്ദേഹത്തിന്‍റെ നിസ്വാര്‍ത്ഥമായ സേവനവും ജനക്ഷേമത്തിനായുള്ള സമര്‍പ്പണവും ആഴത്തില്‍ സ്മരിക്കപ്പെടുമെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.