തട്ടിപ്പ് വീരന്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലെ നിത്യസന്ദർശകന്‍; കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം; അന്വേഷണം എന്‍.ഐ.എക്ക്

Jaihind News Bureau
Wednesday, June 17, 2020

ന്യൂ​ഡ​ൽ​ഹി : പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാ​പ​ന​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നെന്ന വ്യാജേന തട്ടിപ്പ് നടത്തിയ സംഭവത്തിന്‍റെ അന്വേഷണം എന്‍.ഐ.എക്ക്. കോഴിക്കോട് സ്വദേശി അരുണ്‍ പി രവീന്ദ്രനാണ് ഡി​.ആ​ർ.​ഡി.​ഒ ശാസ്ത്രജ്ഞനെന്ന പേരില്‍ തട്ടിപ്പ് നടത്തിയത്. അതേസമയം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന ഓ​ഫീ​സു​ക​ളി​ലെ നി​ത്യ​സ​ന്ദ​ർ​ക​നാ​യി​രു​ന്ന ഇയാള്‍ക്ക് കേ​ന്ദ്ര ​മ​ന്ത്രി​മാ​ർ അ​ട​ക്കമുള്ള ബി​.ജെ​.പി നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാണുള്ളത്. വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ  രാജ്യസുരക്ഷയ്ക്ക് വരെ ഭീഷണിയായേക്കാവുന്ന ക്രമക്കേടുകള്‍, ഇയാളോട് അടുത്ത ബന്ധം പുലർത്തിയ കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നുണ്ട്.

പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അരുണിനെ കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് തി​രു​വാ​മ്പാ​ടി സ്വ​ദേ​ശിയായ ഇയാള്‍ പി​ന്നീ​ട് തി​രു​വ​ല്ല​യി​ലേ​ക്കു മാ​റി​ത്താ​മ​സിക്കുകയായിരുന്നു. പ്രതിരോധ സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിന്‍റെ സൂചന ലഭിച്ചതോടെ ഇയാളെ ഇന്‍റലിജന്‍സ് ബ്യൂ​റോ​യ്ക്ക് കൈ​മാ​റി. ഐ.ബിയുടെ ചോദ്യംചെയ്യലില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു. ഇതിനെ തുടർന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കിയ തട്ടിപ്പുകള്‍ നടത്തിയ ഇയാളുടെ അറസ്റ്റില്‍ ഇയാളുമായി ബന്ധം പുലർത്തിയിരുന്ന കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും വെട്ടിലായിരിക്കുകയാണ്.  ഇ​യാ​ളു​ടെ അ​റ​സ്റ്റും ത​ട്ടി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും മ​റ​യ്ക്കാ​ൻ ശ്രമങ്ങളും നടന്നു. ബി.ജെ.പി ഭരണത്തിന്‍റെ മറപിടിച്ചാണ് കഴിഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി അരുണ്‍ വ​ൻ സാമ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള തി​രി​മ​റി​ക​ൾ ന​ട​ത്തി​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റം പോ​ലു​ള്ള​വ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യിട്ടുണ്ട്. ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​റി​ൽ താ​മ​സ​മാ​ക്കി​യി​രു​ന്ന ഇ​യാ​ൾ പ്ര​ധാ​ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളിലെ നിത്യ സന്ദർശകനായിരുന്നു. ആ​ർ.എ​സ്.എ​സി​ന്‍റെ ജ​ൻ​ഡേ​വാ​ല​യി​ലെ കേ​ന്ദ്ര ഓ​ഫീ​സി​ലും മ​ല​യാ​ളി​ക​ളാ​യ ബി​.ജെ.​പി നേ​താ​ക്ക​ളു​ടെ​യും വ​സ​തി​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇയാള്‍ സ്ഥിരം സന്ദർശകനായിരുന്നു.

ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡി.​ആ​ർ​.ഡി​.ഒ വ്യാ​ജ ഐ​ഡ​ന്‍റി​ന്‍റി കാ​ർ​ഡി​ന് പു​റ​മേ, സി​വി​ൽ സ​ർ​വീ​സ​സ് ഐ​.എ​.എ​സ് പ​രീ​ക്ഷ​യി​ൽ ജ​യി​ച്ച ശേ​ഷം കേ​ന്ദ്ര പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​.പി​.എ​സ്‌.​സി) ഇ​ന്‍റ​ർ​വ്യൂ​വി​ന് ക്ഷ​ണി​ച്ച​താ​യു​ള്ള വ്യാ​ജ ക​ത്തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എം ടെക് ബിരുദധാരിയാണെന്നും അ​ഖി​ലേ​ന്ത്യാ എ​ൻ​ട്ര​സ് പ​രീ​ക്ഷ​യി​ൽ 118-ാം റാ​ങ്കു​കാ​ര​ൻ ആ​ണെ​ന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. അതേസമയം ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാളുടെ യോഗ്യത. അ​രു​ണി​ന്‍റെ ഭാ​ര്യ ഡി​.ആ​ർ.​ഡി​.ഒ​ക്ക് അ​യ​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നതും അറസ്റ്റിലേക്ക് നയിച്ചതും. കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധം വിവാദമായിരിക്കുകയാണ്.