ലോക്ക് ഡൗൺ മൂലം ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുന്നതിനായി വെള്ളിയാഴ്ച യാത്ര പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ഡൽഹി തിരുവനന്തപുരം ശ്രമിക് ട്രെയിനിന്‍റെ യാത്ര നീണ്ടതോടെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ. ട്രെയിൻ വൈകിയതോടെയാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിയിരിക്കുന്നത്. ഞായറാഴ്ച മുതൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കാൽനടയായി യാത്ര ആരംഭിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മെയ് ആറിന് വ്യക്തമാക്കിയിരുന്നു.
ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിനായി വെള്ളിയാഴ്ച യാത്ര പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ഡല്‍ഹി – തിരുവനന്തപുരം ശ്രമിക് ട്രെയിനിന്‍റെ യാത്ര നീണ്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പല ഹോസ്റ്റലുകളും വെക്കേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇനി എങ്ങോട്ടാണ് പോകുമെന്ന് അറിയാതെ വഴിയിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുകയാണ് നിരവധി വിദ്യാർത്ഥിനികള്‍ക്ക്. മാത്രമല്ല ഇപ്പോള്‍, സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനിന് രാജധാനിയുടെ ടിക്കറ്റ് നിരക്കാണ് ഇടാക്കുന്നത്. ഇതോടെ 3200 മുതല്‍ 5000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. നിലവിലെ സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് താങ്ങാവുന്നതിലും അധികമാണ് ആ സംഖ്യ. കൂടാതെ, ആദ്യം സര്‍വ്വീസ് നടത്തിയ പ്രത്യേക ട്രെയിനില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങള്‍ അനുസരിച്ച് യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് കേരള മുഖ്യമന്ത്രി മെയ് ആറിന് വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു. ഇത് വൈകിയതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കാല്‍നടയായി യാത്ര ആരംഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതിന് ഇന്ത്യന്‍ റെയില്‍വേക്ക് 15 ലക്ഷം രൂപ മുന്‍കൂര്‍ കെട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ട്രെയിന്‍ സര്‍വ്വീസ് മുടങ്ങാന്‍ കാരണമെന്നാണ് ഡല്‍ഹിയിലെ കേരള ഹൗസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചത്. ശ്രമിക് ട്രെയിനിനുള്ള ടിക്കറ്റ് തുക നല്‍കാമെന്നും യാത്രക്കാര്‍ കുറവാണ് എങ്കില്‍ അതിന് അനുപാതമായ അധിക തുക നല്‍കാമെന്നും തങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.1500 പേര്‍ക്ക് യാത്ര ചെയ്യാനുതകുന്ന ശ്രമിക് ട്രെയിനിന് കെട്ടിവെക്കാനുള്ള പണം ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇത് രാഷ്ടീയമായ മുതലെടുപ്പിന് കാരണമാകുമെന്നതിനാല്‍ അത് പറ്റില്ലെന്ന കേരള ഹൗസ് അധികൃതരുടെ നിലപാടാണ് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ യാത്ര മുടങ്ങാന്‍ കാരണമായിരിക്കുന്നത്.
രാജധാനിയുടെ തേഡ് എസിയുടെ ചാര്‍ജായ 3200ല്‍ അധികം രൂപ നല്‍കി പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഹോസ്റ്റലുകള്‍ ഒഴിഞ്ഞ് പോകാന്‍ നോട്ടീസ് ലഭിച്ച വിദ്യാര്‍ത്ഥികളും പുറത്ത് വാടക നല്‍കി താമസിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് ഇതോടെ പെരുവഴിയില്‍ ആയിരിക്കുന്നത്. പല വിദ്യാര്‍ത്ഥികളും റൂം വാടക നല്‍കാനില്ലാത്തതിനാലാണ് എത്രയും പെട്ടെന്ന് നാട്ടില്‍ പോകാമെന്ന് തീരുമാനിച്ചത്. എന്നാല്‍ 3500 രൂപയോളം നല്‍കി നാട്ടില്‍ പോകുക എന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാർത്ഥിനികള്‍ പറയുന്നത്.
ഇന്നലെ തിരുവനന്തപരുത്ത് എത്തിയ പ്രത്യേക ട്രെയിനില്‍ ബുക്ക് ചെയ്യാന്‍ പല വിദ്യാര്‍ത്ഥികളും തയ്യാറായിരുന്നു. എന്നാല്‍, ഈ സമയത്താണ് കേരള ഹൗസില്‍ നിന്ന് രണ്ടു മൂന്നു ദിവസത്തിനകം വിദ്യാര്‍ത്ഥികള്‍ക്ക് ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്ന കാര്യം അറിയിച്ചത്. ഇതോടെ, വിദ്യാര്‍ത്ഥികള്‍ ശ്രമിക് ട്രെയിനില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍, ഇന്നലെ വരെ ശ്രമിക് ട്രെയിനുള്ള ഒരു ശ്രമവും കേരള ഹൗസിന്റെ ഭാഗത്ത് നിന്നുണ്ടാവാതായതോടെ വിദ്യാര്‍ത്ഥികള്‍ കേരള ഹൗസില്‍ എത്തി അധികൃതരുമായി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് തങ്ങള്‍ സര്‍ക്കാരിനാല്‍ ചതിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും അവര്‍ പറയുന്നു. ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് ഇല്ലെന്നും എല്ലാവരും പ്രത്യേക ട്രെയിനുകള്‍ പിടിച്ച് നാടണയാന്‍ നോക്കൂ എന്നുമായിരുന്നു കേരള ഹൗസില്‍ നിന്നുമുള്ള ഉപദേശം. അപ്പോഴേക്കും പ്രത്യേക ട്രെയിനിനുള്ള 20ാം തിയ്യതി വരെയുള്ള ടിക്കറ്റുകള്‍ ഫുള്‍ ആയതിനാല്‍ പ്രത്യേക ട്രെയിന്‍ എന്നുള്ള ആ വാതിലും അടഞ്ഞിരിക്കുകയാണ്.
ഇത് ഈഗോ ക്ലാഷ് നടത്തേണ്ട സമയമല്ല, ഞങ്ങളുടെ ജീവന്‍ പണയം വെ്ച്ച് കൊണ്ടുള്ള കളിയാണിത്. പല ഹോസ്റ്റലുകളും വെക്കേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് കിട്ടിക്കഴിഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഇനി എങ്ങോട്ടാണ് പോവേണ്ടത്. കൂടാതെ ഇപ്പോള്‍, സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനിന് രാജധാനിയുടെ ടിക്കറ്റ് നിരക്കാണ് ഫോളോ ചെയ്യുന്നത്. അതില്‍ 5000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് പോവുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് താങ്ങാവുന്നതിലും അധികമാണ് ആ സംഖ്യ. കൂടാതെ, ആദ്യം സര്‍വ്വീസ് നടത്തിയ പ്രത്യേക ട്രെയിനില്‍ നിന്നും പുറത്തു വന്ന ദൃശ്യങ്ങള്‍ അനുസരിച്ച് യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.