റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി

Jaihind News Bureau
Tuesday, December 10, 2019

ദുബായ്: കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി ജലീല മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു 50 ) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റാസ് അൽ ഖൈമയിലെ റാക് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

27 വർഷങ്ങളായി ജുൽഫാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ജിജി സുൽത്താന. മക്കൾ ഡോ. നസ്രീൻ സുൽത്താന, വാനിയ സുൽത്താന. ഖബറടക്കം നാളെ (11/12/2019) കോട്ടപ്പുറം ജുമാ മസ്ജിദിൽ നടക്കും.