25 വർഷം പൂർത്തിയാക്കി മലബാർ ഗോൾഡ് ആൻറ് ഡയമണ്ടസ്

Jaihind Webdesk
Tuesday, October 16, 2018

മലബാർ ഗോൾഡ് ആൻറ് ഡയമണ്ടസ് 25 വർഷം പൂർത്തിയാക്കുന്നു. 10 രാജ്യങ്ങളിലായി 250 ഷോറുമുകളുള്ള മലബാർ ഗോൾഡിന്, വരുന്ന 5 വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം 750 ആയി ഉയർത്തുകയാണ് ലക്ഷ്യം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 250 കിലോഗ്രാം സ്വർണ്ണം സമ്മാനമായി നൽകുന്ന പദ്ധതിക്ക് നാളെ തുടക്കമാകുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് കോഴിക്കോട് അറിയിച്ചു.

ജ്വല്ലറി വ്യാപാര മേഖലയിൽ 10 രാജ്യങ്ങളിൽ 250 ഷോറൂമുകളുമായി 25 വർഷം പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ 5 ജ്വല്ലറികളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് അടുത്ത 5 വർഷത്തിനുള്ളിൽ ലക്ഷ്യം വക്കുന്നത് 3 ഇരട്ടി ഷോറൂമുകളാണ്. പുതിയതായി 7000 കോടി രൂപ ജ്വല്ലറി വ്യാപാര രംഗത്ത് നിക്ഷേപം നടത്തും. നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങളുടെ ചെറുകിട സ്റ്റോറുകൾ ആരംഭിക്കാനും മലബാർ ഗ്രൂപ്പ് തീരുമാനിച്ചിട്ടുള്ളതായി ചെയർമാൻ MP അഹമ്മദ് അറിയിച്ചു.

25 വർഷം പൂർത്തീകരിച്ച സാഹചര്യത്തിൽ ആഗോളതലത്തിൽ വലിയ വികസന പദ്ധതികൾക്കാണ് കമ്പനി രൂപം നൽകിയിട്ടുള്ളത്.

അടുത്ത 5 വർഷത്തിനുള്ളിൽ ഗ്രൂപ്പിന്‍റെ വാർഷിക വിറ്റുവരവ് 50,000 കോടി രൂപയാക്കി ഉയർത്തും. ജീവനക്കാരുടെ എണ്ണം 13,000 ത്തിൽ നിന്ന് 25,000 ആയി ഉയരും. മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സ് ഗ്രൂപ്പിന്‍റെ മൊത്തം ലാഭത്തിന്‍റെ 5% ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വക്കുന്നതായും ചെയർമാൻ അറിയിച്ചു. ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായി ദീപാവലി ആഘോഷത്തിന് 250 കി.ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുമെന്നും എം പി അഹമ്മദ് പറഞ്ഞു.

ദീപാവലിക്ക് ഓരോ 10,000 രൂപയുടെ സ്വർണ്ണ പർച്ചേസിനും 1 സ്വർണ്ണനാണയവും, ഡയമണ്ട് പർച്ചേസിന് 2 സ്വർണ്ണനാണയങ്ങളുമാണ് സമ്മാനം. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പുതിയ ആസ്ഥാനം നവം. 2 ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യുമെന്നും ചെയർമാൻ എം പി അഹമ്മദും, മാനേജിംഗ് ഡയറക്ടർ ഒ. അഷറും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

https://youtu.be/LKvmRa7EE80