കണ്ണൂര്‍ പയ്യന്നൂര്‍ മഹാദേവഗ്രമത്തില്‍ വന്‍ കവര്‍ച്ച. റിട്ടയേര്‍ഡ് റൂറല്‍ ബാങ്ക് ജീവനക്കാരനില്‍ നിന്ന് രണ്ട് ലക്ഷത്തി അയ്യായിരത്തി നാന്നൂറ് രൂപ കവര്‍ന്നു. മഹാദേവ ഗ്രാമത്തിലെ സി .കെ രാമകൃഷ്ണനാണ് പണം നഷ്ടമായത്.
സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ കലക്ഷന്‍ ഏജന്‍സി ജീവനക്കാരന്‍ കൂടിയാണ് രാമകൃഷ്ണന്‍. ഇയാളെ ബൈക്കില്‍ എത്തിയ സംഘം ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം പണമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വീഴ്ച്ചയില്‍ പരിക്കേറ്റ രാമകൃഷ്ണന്‍ പയ്യന്നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.