കേന്ദ്രമന്ത്രിമാരില്‍ 3 കുട്ടികളുള്ളവരും ; ലക്ഷദ്വീപുകാര്‍ക്ക് മാത്രം അയോഗ്യത ; അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ മെഹുവ മോയിത്ര

Jaihind Webdesk
Saturday, May 29, 2021

ന്യൂഡല്‍ഹി: രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനിര്‍മാണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മെഹുവ മോയിത്ര . ട്വിറ്ററിലൂടെയാണ് മഹുവയുടെ പ്രതികരണം.

മൂന്നുമക്കള്‍ വീതമുള്ള നിരവധിപേരില്‍ ഉള്‍പ്പെടുന്നവരാണ് നിലവിലെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും റോഡ് ഗതാഗത മന്ത്രിയും. അപ്പോള്‍ എങ്ങനെയാണ് രണ്ട് മക്കളില്‍ കൂടുതലുള്ളത് ലക്ഷദ്വീപിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അയോഗ്യതയാക്കുന്ന കരടു നിയമം അവതരിപ്പിക്കാന്‍ ബി.ജെ.പി. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധിക്കുക- മെഹുവ ട്വീറ്റില്‍ ചോദിച്ചു.