സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ പെരിയയില്‍ മഹിളാ സംഗമം

Jaihind Webdesk
Tuesday, March 5, 2019

കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സി പി എം പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിഷേധവും പ്രചാരണവും ശക്തമാക്കി കോൺഗ്രസ്സ്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ മഹിളാ കോൺഗ്രസ് കൃപേഷിന്‍റെയും ശരത്തിന്‍റെയും നാടായ പെരിയയിലെ കല്യോട് മഹിളാ സംഗമം സംഘടിപ്പിക്കുന്നു.

സി പി എമ്മിന്റെ അക്രമ രാഷ്ട്രിയത്തിന് എതിരെ മഹിളാ കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയാണ് മഹിളകളുടെ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. അമ്മ മനസ്സ് എന്ന് പേരിട്ടിരിക്കുന്ന സംഗമത്തിൽ മഹിളാ കോൺഗ്രസ് നേതാക്കൾക്കൊപ്പം കണ്ണൂർ, കാസർകോഡ്, കോഴിക്കോട് ജില്ലകളിൽ സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രിയത്തിന് ഇരയായവരുടെ ബന്ധുമിത്രാദികളും പങ്കെടുക്കുന്നുണ്ട്. സംഗമത്തിൽ കല്യോടെ അമ്മമാരുടെയും സഹോദരിമാരുടെയും വന്‍ പങ്കാളിത്തമാണ് ഉള്ളത്. യുഡിഎഫിന്‍റെയും കോൺഗ്രസ്സിന്‍റെയും പ്രമുഖ സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്. സംഗമം ഉച്ചയോടെ സമാപിക്കും.