മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ 42-ാമത് സ്ഥാപക ദിനം സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഡി.സി.സി. അങ്കണത്തില്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങിന് നേതൃത്വം നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഉഷ അരവിന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറിമാരായ ഉഷ എം, ടി.സി. പ്രിയ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. വസന്ത, പുഷ്പലത കെ.എന്‍, ഷര്‍മ്മിള എ, ഗീത കെ.കെ, ചഞ്ചലാക്ഷി എം.വി, തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.