മഹിളാ കോൺഗ്രസ് സംസ്ഥാന, ജില്ല ഭാരവാഹികളെ പ്രഖ്യാപിച്ചു

Jaihind Webdesk
Friday, April 7, 2023

ന്യൂഡല്‍ഹി: മഹിള കോൺഗ്രസിന്‍റെ പുതിയ സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്‍റുമാരെയും അഡ്വൈസറി കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു .മഹിള കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷ നെറ്റ ഡിസൂസയാണ് ഭാരവാഹി പട്ടികയ്ക്കു അംഗികാരം നൽകിയത്. ലക്ഷ്മി ആർ , രജനി രാമാനന്ദ് , അഡ്വ. യു.വഹീദ , മിനിമോൾ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്‍റുമാർ . പ്രേമ അനിൽ കുമാറാണ് ട്രഷറർ .18 സംസ്ഥാന ജനറൽ സെക്രട്ടറിമാരേയും, 39 സംസ്ഥന സെക്രട്ടറി മാരേയും, 32 അഡ്വൈസറി കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറിമാരായി ഷീബ രാമചന്ദ്രൻ, ബിന്ദു ചന്ദ്രൻ, ബിന്ദു സന്തോഷ് കുമാർ, ഗീതാ ചന്ദ്രൻ, ജയലക്ഷ്മി ദത്തൻ, എൽ അനിത, ലാലി ജോൺ, ആർ രശ്മി, രാധ ഹരിദാസ്, രമ തങ്കപ്പൻ, എസ് ഷമീല ബീഗം, സൈബ താജുദീൻ, സുബൈദ മുഹമ്മദ്‌, സുധ നായർ, സുജ ജോൺ, സുനിത വിജയൻ, ഉഷ ഗോപിനാഥ്, നിഷ സോമൻ, ട്രഷററായി പ്രേമ അനിൽകുമാർ, ജില്ലാ പ്രസിഡന്‍റുമാരായി ഗായത്രി വി നായർ (തിരുവനന്തപുരം), ഫെബ എൽ സുദർശനൻ(കൊല്ലം), രജനി പ്രദീപ്‌(പത്തനംതിട്ട), ബബിത ജയൻ(ആലപ്പുഴ), ബെറ്റി ടോജോ(കോട്ടയം), മിനി സാബു(ഇടുക്കി), സുനീല സിബി(എറണാകുളം),ടി നിർമല(തൃശൂർ), സിന്ധു രാധകൃഷ്ണൻ(പാലക്കാട്‌), ഷഹർബാൻ പി(മലപ്പുറം), ഗൗരി പുഹിയേത്(കോഴിക്കോട്), ജിനി തോമസ്(വയനാട്), ശ്രീജ മഠത്തിൽ(കണ്ണൂർ), മിനി ചന്ദ്രൻ(കാസറഗോഡ്) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്‍റായി ജെബി മേത്തർ എംപി തുടരും.