മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കാസർകോട് മഹാസംഗമം മാർച്ച് അഞ്ചിന്

Jaihind Webdesk
Wednesday, February 27, 2019

സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മാർച്ച് അഞ്ചിന് മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കാസർകോട് അമ്മമാരുടെയും സഹോദരിമാരുടെയും മഹാസംഗമം സംഘടിപ്പിക്കും. കാസർകോഡ് കൊല ചെയ്യപ്പെട്ടവരുടെ അമ്മമാരോട് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും മാപ്പ് പറയണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ് ആവശ്യപ്പെട്ടു.

കാസർകോട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ശക്തമായ സമര പരിപാടികൾക്കാണ് മഹിളാ കോൺഗ്രസ് രൂപം നൽകാൻ ഒരുങ്ങുന്നത്. മാർച്ച് അഞ്ചിന് സംസ്ഥാനത്തെ അമ്മമാരെയും സഹോദരിമാരെയും അണിനിരത്തി കാസർകോഡ് കല്ല്യോട്ട് മഹാ സംഗമം സംഘടിപ്പിക്കും.

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാരോട് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും മാപ്പുപറയണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ.

സിപിഎമ്മിന്‍റെ കൊലക്കത്തിക്കിരയായി ടിപി ചന്ദ്രശേഖരനെ ഭാര്യ കെ.കെ രമ ഉൾപ്പെടെ രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖർ മഹാ സംഗമത്തിൽ പങ്കെടുക്കും.