വ്യത്യസ്ഥതയാര്‍ന്ന ദൃശ്യവിസ്മയം സമ്മാനിക്കാന്‍ മഹാകാലന്‍ : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Jaihind Webdesk
Tuesday, October 12, 2021

ശ്രീജിത്ത് മാരിയല്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന മഹാകാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിന്റെ ചിത്രീകരണം പാലക്കാട് മലമ്പുഴ ശബരി ആശ്രമത്തിലാണ്.

ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായി ശ്രീജിത്ത് മാരിയലും ചിത്ര ബാബു ഷെനും വേഷമിടുന്നു. ശ്രീജിത്ത് മാരിയലിന്റെ ആശയത്തില്‍ സജിത് ശങ്കറാണ് സംഗീത സംവിധാനം.

ശ്യാം ശശിധരന്‍ ക്യാമറയും ശിവരാജ് പാലക്കാട് ചമയവും ബിനോയ് മമ്പുള്ളി എഡിറ്റിംഗും നിര്‍വഹിക്കുന്നു.
പഴയ കാലഘട്ടത്തെ ആസ്പദമാക്കിയുള്ള കഥ നിശ്ചല ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. നിശ്ചല ദൃശ്യ സാധ്യതകളെ ഉപയോഗപെടുത്തിയുള്ള ദൃശ്യ കഥ വ്യത്യസ്തമായ ശ്രീജിത്ത് മാരിയല്‍ കഥ പറയുന്നത്.

ഹോളിവുഡ് സംവിധായകന്‍ Dr സോഹന്‍ റോയ്, എന്‍എം ബാധുഷ, കൈലാഷ്, സൌപർണ്ണിക സുഭാഷ് എന്നിവര്‍ ഫേസ്ബുക്കിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസിംഗ് നിര്‍വഹിച്ചു.