മദ്രാസ് ഹൈക്കോടതി അഭിഭാഷകർ ചൊവ്വാഴ്ച കോടതി നടപടികൾ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കും

Jaihind News Bureau
Sunday, September 8, 2019

മദ്രാസ് ഹൈക്കോടതി അഭിഭാഷകർ ചൊവ്വാഴ്ച കോടതി നടപടികൾ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിലാണ് പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് മദ്രാസ് ഹൈക്കോടതി അഭിഭാഷകർ നേരത്തെ കത്ത് നൽകിയിരുന്നു.