എ.കെ ആന്‍റണി മധ്യപ്രദേശിലെ കോൺഗ്രസ് കേന്ദ്ര നിരീക്ഷകൻ

ന്യൂ ദൽഹി: കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആന്‍റണി മധ്യപ്രദേശിലെ കോൺഗ്രസ് കേന്ദ്ര നിരീക്ഷകനാകും. നാളെ തന്നെ അദ്ദേഹം ഭോപ്പാലിലേക്ക് പുറപ്പെടും. . ചത്തീസ്ഗഡിൽ മല്ലികാർജ്ജുൻ ഖാർഗെ, രാജസ്ഥാനിൽ കെസി വേണുഗോപാൽ എന്നിവരാണ് കോൺഗ്രസിന്‍റെ കേന്ദ്ര നിരീക്ഷകർ. എസ് പിയും ബി എസ് പിയും കോൺഗ്രസിന് മധ്യപ്രദേശിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എ കെ ആന്‍റണി നിരീക്ഷകനായി എത്തുന്നത്.

രാജ്യത്ത് ബി ജെ പിയുടെ പതനം തുടങ്ങിയെന്ന് ആന്‍റണി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം ബി ജെ പിയുടെ പതനത്തിന്‍റെ തുടക്കമാണ്. തിരിച്ചുവരവിന്‍റെ പാതയിലാണ് കോൺഗ്രസ് എന്നും വർഗീയ ശക്തികൾക്കുള്ള താക്കീതാണ് തെരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment