“ബിജെപി സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല”, സംഘപരിവാര്‍ വ്യാജപ്രചരണം തള്ളി മാധുരി ദീക്ഷിത്

Jaihind Webdesk
Friday, December 7, 2018

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചാരണത്തെ തള്ളി നടി മാധുരി ദീക്ഷിത്. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും മാധുരിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മാധുരി പൂനെയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമാ നടീ നടന്‍ന്മാരെ ഉപയോഗിച്ച് ഇലക്ഷന്‍ ജയിക്കുക എന്നത് മോദിയുടെ അജണ്ടയാണെന്നും ഇതുവഴി വന്‍ ഭൂരിപക്ഷമാണ് 2019 ലെ ഇലക്ഷനില്‍ ബിജെപി മുന്നില്‍ കാണുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

2014 ല്‍ ബിജെപിയിലെ അനില്‍ ഷിരോള്‍ മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണ് പൂനെ. 51 കാരിയായ മാധുരി ‘ഹം ആപ്‌കെ ഹേ കോന്‍’, ‘ദില്‍ തോ പാഗല്‍ ഹേ’, ‘സാജന്‍’, ‘ദേവദാസ്’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലെ നായികയായിരുന്നു