വീണ്ടും ലൂസിഫര്‍, എമ്പുരാന്റെ പൂജ ഡല്‍ഹിയില്‍ നടന്നു

Jaihind Webdesk
Thursday, October 5, 2023


ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പൂജ ഡല്‍ഹിയില്‍ നടന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, സുപ്രിയ മേനോന്‍, ശാന്തി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ഡല്‍ഹിയില്‍ ഉണ്ടാകുക. അതിശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലാണ്. മുരളി ഗോപിയാണു കഥയും തിരക്കഥയും.ആശീര്‍വാദ് സിനിമസും ലൈക പ്രൊഡക്ഷനും ഒന്നിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ലൂസിഫര്‍.ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി.ചിത്രത്തില്‍ മഞ്ജു വാരിയര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, സായ് കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.