യുഎഇയില്‍ ഏറ്റവും കുറവ് രോഗികള്‍ രേഖപ്പെടുത്തി : 304 പേര്‍ക്ക് രോഗം ; ഒരു മരണം

Jaihind News Bureau
Sunday, June 14, 2020

ദുബായ് : യുഎഇയില്‍ പുതുതായി 304 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടിയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 289 ആയി കൂടി.

യുഎഇ ആരോഗ്യ-രോഗ-പ്രതിരോധ മന്ത്രാലയമാണ് ഇത് വ്യക്തമാക്കിയത്. ഇന്ന് 701 പേര്‍ രോഗമുക്തി നേടി. 43,000 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 304 പേരില്‍ രോഗബാധ കണ്ടെത്തിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.