ശ്രീലങ്ക വഴി ന്യൂന മര്‍ദ്ദം; തെക്കന്‍ കേരളത്തില്‍ തിങ്കളാഴ്ച ശക്തമായ മഴക്ക് സാധ്യത

Jaihind Webdesk
Friday, December 23, 2022

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ  സ്വാധീന ഫലമായി തെക്കന്‍ കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  അടുത്ത 48 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം  ശ്രീലങ്ക വഴി കോമോറിൻ തീരത്തേയ്ക്ക് നീങ്ങാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇതിന്‍റെ സ്വാധീനത്തില്‍ ഞായർ, തിങ്കൾ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ മഴ ലഭിക്കുമെന്നും തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴ ലഭിക്കുമെന്നും  അറിയിപ്പുണ്ട്. ഈ ജില്ലകളിൽ 26ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.