ജൂൺ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് റദ്ദാക്കി ; പുതിയ തീയതി പിന്നീട്

Jaihind Webdesk
Saturday, June 5, 2021

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ – 619 , 620 സ്ത്രീശക്തി – 264 ,265 അക്ഷയ – 501 , 502 കാരുണ്യാപ്ലസ്‌ – 372 ,373 നിർമൽ – 228 , 229 കാരുണ്യ – 503 , 504 എന്നീ 12 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി .
ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ദാക്കുകയും  ഭാഗ്യമിത്ര – ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവെക്കുകയും ചെയ്തു. മാറ്റിവെച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.