ലോകത്തിലെ ഏറ്റവും നീളമേറിയ മന്ദി ഭക്ഷണം ; ഒരേ ദിനം രണ്ടു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട് ദുബായ് ഗ്‌ളോബല്‍ വില്ലേജ്

Jaihind News Bureau
Monday, February 1, 2021

ദുബായ് : ഗ്ലോബല്‍ വില്ലേജ് ഒരേ ദിനം രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും നീളമേറിയ മന്ദി ഭക്ഷണം ഒരുക്കിയാണ് ആദ്യ റെക്കോര്‍ഡ് നേടിയത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒരേസമയം മന്ദി ഭക്ഷണം ഒരുക്കിയതിനും രണ്ടാമത്തെ ഗിന്നസ് സ്വന്തമാക്കി.

ദുബായ് ഗ്‌ളോബല്‍ വില്ലേജിന്റെ ദീര്‍ഘകാല പങ്കാളിയായ മര്‍ഹെബ് റസ്റ്റോറന്‍റിന്‍റെ, പത്താം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണിത്. ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഗ്‌ളോബല്‍ വില്ലേജില്‍ ഇത്തവണ, നിരവധി വ്യത്യസ്ത ഗിന്നസ് റെക്കോര്‍ഡുകളാണ് നടന്ന് വരുന്നത്. യെമനില്‍ നിന്നും അറേബ്യന്‍ ഉപദ്വീപില്‍ നിന്നുമുള്ള ഏറ്റവും മികച്ച ഭക്ഷണമാണ് മന്ദി. ദുബായ് ഗ്ലോബല്‍ വില്ലേജ് ആഘോഷം ഏപ്രില്‍ 18 വരെ നീണ്ടു നില്‍ക്കും.