രാഹുൽഗാന്ധി നയിക്കുന്ന ലോങ്ങ് മാർച്ച് വയനാട് ഇന്ന്

രാഹുൽഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ ലോങ്ങ് മാർച്ച് ഇന്ന് വയനാട് നിന്ന് ആരംഭിക്കും. കല്പറ്റ എസ്‌കെഎംജെ ഹയർസെക്കണ്ടറി സ്‌കൂൾ മൈതാനത്ത് നിന്നാരംഭിക്കുന്ന മാർച്ചിൽ ആയിരങ്ങൾ അണിനിരക്കും. ബസ്റ്റാന്‍റ് പരിസരത്ത് ഒരുക്കിയ പൊതുവേദിയിൽ രാഹുൽ സംസാരിക്കും.

ഭരണഘടനാസംരക്ഷണം ലക്ഷ്യമിട്ടാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. എംപി എന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണിത്. പൗരത്വഭേതഗതി നിയമത്തിനെതിരായ ശക്തമായ പ്രതിഷേധവും റാലിയിലും തുടര്‍ന്നുളള പൊതുസമ്മേളനത്തിലും ഉയരും.രാഹുല്‍ മുന്നില്‍ നിന്ന് നയിക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്. രാഹുലിന് തൊട്ടുപിന്നിലായി 5000 ദേശീയ പതാകകളേന്തി പ്രവര്‍ത്തകര്‍ അണിനിരക്കും.മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 2000 പോസ്റ്ററുകളുമായും പ്രവര്‍ത്തകര്‍ റാലിയിലുണ്ടാകും. എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് നിന്നാരംഭിച്ച് കല്പറ്റ പുതിയ ബസ്റ്റാന്‍റ് വരെയാണ് റാലി. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരും റാലിയില്‍ പങ്കെടുക്കും.തുടര്‍ന്ന് കളക്ടറേറ്റില്‍ നടക്കുന്ന എംപി ലാഡ്‌സ് അവലോകന യോഗത്തിലും രാഹുല്‍ പങ്കെടുക്കും.

rahul gandhiWayanad
Comments (0)
Add Comment