ന്യുഡല്‍ഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട്. ആറോ ഏഴോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ആവശ്യാനുസരണമുള്ള സുരക്ഷ സംവിധാനം ലഭ്യമാകുന്നത് കൂടി പരിഗണിച്ചായിരിക്കും വോട്ടെടുപ്പിന്റെ ഘട്ടങ്ങള്‍ തീരുമാനിക്കുക. വീണ്ടുമൊരു ബി.ജെ.പി സര്‍ക്കാരിന് സാധ്യതയില്ലാത്തവിധം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും പ്രചാരണം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ ചേരികള്‍ ശക്തികള്‍ പ്രാപിക്കുന്നതും എന്‍.ഡി.എയിലെ കൊഴിഞ്ഞുപോക്കും ബി.ജെ.പി ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.