ലോക കേരള സഭ: പങ്കെടുക്കാതെ വിട്ടുനിന്ന് എം.എ. യൂസഫലിയും രവി പിള്ളയും

Jaihind Webdesk
Friday, June 14, 2024

 

ദുബായ് : നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും പ്രമുഖ പ്രവാസി വ്യവസായി ഡോ.ബി. രവി പിള്ളയും ലോക കേരള സഭയിൽ  പങ്കെടുക്കാതെ വിട്ടുനിന്നു. കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അറിയുന്നു.

പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിലുണ്ടായത്. മരിച്ചവരിൽ 24 മലയാളികൾ ഉൾപ്പെടെ 46 പേർ ഇന്ത്യക്കാരാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്നുവെയ്‌ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നോർക്ക മുഖേന നൽകുമെന്ന് കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു.