നിരോധനാജ്ഞ ലംഘിച്ച് പാലക്കാട് സിപിഎം പൊതുയോഗം; സിപിഎമ്മിനെ ചതിക്കുന്നവരെ ദ്രോഹിക്കുമെന്ന് യോഗത്തില്‍ പി.കെ ശശി എംഎൽഎ| VIDEO

Jaihind News Bureau
Thursday, May 28, 2020

നിരോധനാജ്ഞ ലംഘിച്ച് പാലക്കാട് കരിമ്പുഴയില്‍ സിപിഎം പൊതുയോഗം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായ  പി.കെ ശശിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ 50 ലേറെ പേർ പങ്കെടുത്തു.  പാര്‍ട്ടിയെ  വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് പാര്‍ട്ടി നയമെന്നും യോഗത്തില്‍ പി.കെ ശശി നടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതേസമയം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെയാണ്  പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മത, രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ നാല് പേരിലധികം പേർ ഒത്തുചേരൽ പാടില്ലെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത് ലംഘിച്ചു കൊണ്ടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരിക്കുന്നത്.  ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ 50 ലേറെ പേരേ പങ്കെടുപ്പിച്ചുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.