ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; രാഷ്ട്രീയ പ്രചരണത്തിനായി കുട്ടികളെ സ്‌കൂളിൽ എത്തിച്ചു

Jaihind News Bureau
Monday, April 27, 2020

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാലറി ചലഞ്ചിനെതിരെ പ്രതിഷേധിച്ച അധ്യാപക സംഘടന ജനറല്‍ സെക്രട്ടറി പ്രധാനാധ്യാപകനായ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക വിതരണം നടത്തുകയായിരുന്നു മന്ത്രി. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സാമൂഹ്യഅകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇതാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ലംഘിച്ചിരിക്കുന്നത്.