ലോക്ഡൗൺ ലംഘനം: മന്ത്രി വി.എസ്.സുനിൽ കുമാറിനെതിരെ കേസെടുക്കണം; ഡിസിസി ഭാരവാഹിയുടെ പരാതി

Jaihind News Bureau
Saturday, May 16, 2020

 

ലോക്ഡൗൺ ലംഘനത്തിൽ മന്ത്രി വി.എസ്.സുനിൽ കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്  തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ എ.പ്രസാദാണ് പരാതി നല്‍കിയത്.

മന്ത്രിയുടെ  നേതൃത്വത്തിൽ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ 15 നു നടന്ന യോഗം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൊവിഡ് 19 ലോക്ഡൗൺ മാർഗനിർദ്ദേശങ്ങളുടെ  ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടികാട്ടുന്നു. യോഗത്തിന്‍റെ ചിത്രങ്ങളും, വാർത്തകളും അടക്കമാണ് പരാതി നൽകിയത് .