കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ഡൗണ്‍ മാത്രമല്ല പരിഹാരം, പരിശോധനകള്‍ വര്‍ധിപ്പിക്കണം: രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, April 16, 2020

ന്യൂഡല്‍ഹി:  കൊവിഡിനെ പ്രതിരോധത്തിന് ലോക്ഡൗണ്‍ മാത്രമല്ല പരിഹാരമെന്ന് രാഹുല്‍ ഗാന്ധി. കൂടുതല്‍ പരിശോധനകള്‍ നടത്തണം. പരിശോധന വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെ നേരിടേണ്ട സമയമാണിത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ പ്രധാനമന്തി നരേന്ദ്രമോദി തയാറാകണം. ജില്ലാതലങ്ങള്‍തൊട്ട് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. കൊവിഡ് പ്രതിരോധത്തില്‍ വയനാട് വിജയം നേടിയത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.