
തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടിസ് അയച്ചു. വാര്‍ഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ഏകപക്ഷീയമായ നടപടിയായി വിലയിരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി. ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചപ്പോള്‍ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രിംകോടതി ചോദിച്ചു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
വാര്‍ഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാര്‍ അപ്പീല്‍ നല്‍കിയത്. തുടര്‍ന്ന് വിശദമായി വാദം കേള്‍ക്കേണ്ടതാണെന്ന് വ്യക്തമാക്കിയ കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
ജനസംഖ്യ കൂടിയ സാഹചര്യത്തിലാണ് വിഭജനം നടപ്പാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജനസംഖ്യ മാറിയ സാഹചര്യത്തില്‍ എങ്ങനെ എണ്ണം കണക്കാക്കുമെന്ന് സുപ്രിംകോടതി ചോദിച്ചു. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരു തവണ വിഭജനം നടത്തിയതാണെന്നും വീണ്ടും നടത്തുന്നത് ഭരണഘടന വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്ന് വിശദമായി വാദം കേള്‍ക്കേണ്ടതാണെന്ന് വ്യക്തമാക്കി കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസ് രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.