LOCAL BODY ELECTION| തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; പ്രഖ്യാപനം ഇന്ന്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നടത്തും

Jaihind News Bureau
Monday, November 10, 2025

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുക.

തിരുവനന്തപുരം നഗരസഭയിലെ ഇടത് ദുര്‍ഭരണത്തിനെതിരെയുള്ള പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്. ഒരു പടിമുന്നിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ അടക്കം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ ഭരണസമിതികളുടെ ചിത്രം പരിശോധിക്കുമ്പോള്‍, 87 നഗരസഭകളില്‍ എല്‍ഡിഎഫ് 44 ഇടത്തും യുഡിഎഫ് 41 ഇടത്തും ഭരണത്തിലാണ്. പാലക്കാടും പന്തളത്തുമാണ് ബിജെപിക്ക് ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്തും എല്‍ഡിഎഫും, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളുള്‍പ്പെടെ 3 ഇടത്ത് യുഡിഎഫുമാണ് ഭരിക്കുന്നത്.

കൂടാതെ, 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 113 ഇടത്തും എല്‍ഡിഎഫും 38 ഇടത്തും യുഡിഎഫുമാണ് ഭരണത്തില്‍. 941 ഗ്രാമപഞ്ചായത്തുകളില്‍ 571 എണ്ണം എല്‍ഡിഎഫും 351 എണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ എന്‍ഡിഎ 12 ഇടത്തും മറ്റുള്ളവര്‍ 7 ഇടത്തും ഭരണസാരഥ്യം വഹിക്കുന്നുണ്ട്.