‘കുറയ്ക്കുമെന്ന് പറഞ്ഞവർ മദ്യത്തിന്‍റെ ലഭ്യത കൂട്ടുന്നു’; സർക്കാരിന് വിമർശനവുമായി സിറോ മലബാർ സഭ

Jaihind Webdesk
Saturday, May 25, 2024

 

കൊച്ചി: മദ്യനയ പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സിറോ മലബാർ സഭ. മദ്യപാനത്തിന് ഇടയാക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ആവശ്യം. മദ്യത്തിന്‍റെ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞവർ ലഭ്യത കൂട്ടുകയാണെന്ന് ഫാദർ ആന്‍റണി വടക്കേക്കര വിമർശിച്ചു.