ബിജെപി റാലിയില്‍ മദ്യവിതരണം; ദൃശ്യങ്ങള്‍ പുറത്ത്; പരിഹസിച്ച് കോണ്‍ഗ്രസ് | VIDEO

Jaihind Webdesk
Tuesday, December 21, 2021

 

ബിജെപി റാലിക്കിടെ മദ്യവിതരണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ആളുകൾ ഗ്ലാസ്സുകളുമായി തിക്കിത്തിരക്കുന്നതും ബിജെപിയെന്ന് എഴുതിയ തൊപ്പിയും ഷാളും ധരിച്ചവര്‍ മദ്യം ഒഴിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ എവിടെവെച്ച് നടന്ന റാലിയുടെ ദൃശ്യങ്ങളാണ് എന്നത് വ്യക്തമല്ല.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ പരിഹസിച്ച് രംഗത്തെത്തി. സബ്കാ സാഥ്, സബ്കാ വികാസ്, സഭി കോ ശരാബ് (മദ്യം) – ബിവി ശ്രീനിവാസ് വീഡിയോ പങ്കുവെച്ച് പരിഹസിച്ചു.

 

 

ടി സിദ്ദിഖ് എംഎൽഎയും വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.

‘പരിശുദ്ധമായ ഗംഗാ ജലം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി. യു.പിയിലെ തിരഞ്ഞെടുപ്പിൽ വർഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോൾ നൽകുന്നത്‌ എന്താണ്? സബ്‌ കാ സാത്ത്‌, സബ്‌ കാ വികാസ്‌. യു.പിയിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണം’ എന്ന കുറിപ്പോടെയാണ് ടി സിദ്ദിഖ് എംഎൽഎ വീഡിയോ പങ്കുവെച്ചത്.