കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മദ്യവും ബീഡിയും കണ്ടെടുത്ത സംഭവത്തില്‍ കേസെടുത്തു; കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ സൂപ്രണ്ട് സസ്പെൻഷനില്‍

Jaihind Webdesk
Wednesday, December 14, 2022

 

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് മദ്യവും ബീഡിയും കണ്ടെടുത്ത സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. ജയിലിന്‍റെ ഒമ്പതാം മതിലിന് സമീപം ആശാരിപ്പണി എടുക്കുന്ന സ്ഥലത്തിനരികിലായാണ് കഴിഞ്ഞ ദിവസം രണ്ടുകുപ്പി മദ്യവും നാല് പാക്കറ്റ് ബീഡിയും കണ്ടെടുത്തത്. രാവിലെ തടവുകാരെ പുറത്തുവിടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ വാർഡർമാരാണ് ഇവ കണ്ടെത്തിയത്. പുറത്തുനിന്ന് വലിച്ചെറിഞ്ഞ് കൊടുത്തതാകാമെന്ന് സംശയിക്കുന്നു. ജയിൽ സൂപ്രണ്ടിന്‍റെ പരാതിയിലാണ് കേസെടുത്തത്. പോലീസ് ജയിലിലെത്തി ഇവ കസ്റ്റഡിയിലെടുത്തു. നേരത്തേ ജയിലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ സൂപ്രണ്ട് സസ്പെൻഷനിലാണ്.