മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന ഇഎംസിസി ഡയറക്ടർ ഷിജുവിന് വധഭീഷണി ; പൊലീസില്‍ പരാതി

Jaihind Webdesk
Monday, April 5, 2021

 

കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ ജനവിധി തേടുന്ന ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസിന് വധഭീഷണി.
കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തന്നേയും പ്രവർത്തകരേയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുവാൻ അനുവദിക്കുന്നില്ലെന്നും വധഭീഷണി മുഴക്കുന്നതായും ചൂണ്ടിക്കാട്ടി ഷിജു എം വർഗീസ് കുണ്ടറ പൊലീസില്‍ പരാതി നൽകി.

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന തരത്തില്‍ ഇംഎംസിസി ഡയറക്ടർ ഷിജു വർഗീസ് പ്രതികരിച്ചിരുന്നു. കരാർ വിവാദമായതിന് പിന്നാലെ ഇഎംസിസി അധികൃതരുമായി ചർച്ച നടത്തിയിട്ടില്ലെന്നായിരുന്നു ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ടിരുന്നുവെന്ന് ഷിജു വ്യക്തമാക്കി. സർക്കാരിന്‍റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുന്നതായിരുന്നു ഇത്. കുണ്ടറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഷിജു മത്സരിക്കുന്നത്.