
കോയമ്പത്തൂര്‍: അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ റൂറല്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് (RAWE) പ്രോഗ്രാമിന്റെ ഭാഗമായി കോയമ്പത്തൂര്‍ ജില്ലയിലെ ദേവനാംപാളയം പഞ്ചായത്തില്‍ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തല്‍ (Participatory Rural Appraisal – PRA) സംഘടിപ്പിച്ചു. ഗ്രാമത്തിലെ കര്‍ഷകര്‍ നേരിടുന്ന കാര്‍ഷിക പ്രശ്നങ്ങളെ തിരിച്ചറിയുക, അവയുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

പരിപാടിയില്‍, വിദ്യാര്‍ത്ഥികള്‍ മാട്രിക്‌സ് റാങ്കിംഗ്, പ്രശ്നവൃക്ഷ (Problem Tree) വിശകലനം തുടങ്ങിയ ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ചാണ് കാര്‍ഷിക പ്രശ്നങ്ങളെ വിശകലനം ചെയ്തത്. കര്‍ഷകര്‍ തങ്ങളുടെ അനുഭവങ്ങള്‍ സജീവമായി പങ്കുവെച്ചതോടെ ഈ വിലയിരുത്തല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി. കര്‍ഷകരുമായി നേരിട്ട് സംവദിച്ചതിലൂടെ പ്രശ്നങ്ങളുടെ മൂലകാരണങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ ധാരണ ലഭിച്ചു.
കോളേജ് ഡീന്‍ ഡോ. സുധീഷ് മണാലിയുടെയും മറ്റു അധ്യാപകരുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയാണ് ഈ പ്രവര്‍ത്തനം നടന്നത്. വിദ്യാര്‍ത്ഥികളായ അഭിന്‍ രാജ് പി വി, അഞ്ജന എസ്, അശ്വദീപ്തി എസ്, ജ്യോതിക എ ജി, കൃതി ആര്‍ കെ, നന്ദന എം, സിദ്ധാര്‍ത്ഥ് സി, ശ്രീപാര്‍വ്വതി ആര്‍, വസന്ത് എസ്, യാഷിക വി, എന്നിവരാണ് പരിപാടിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും പ്രധാന പങ്കുവഹിച്ചത്. ഈ പ്രവര്‍ത്തനത്തിലൂടെ ഗ്രാമീണ കാര്‍ഷിക സാഹചര്യങ്ങളെയും കര്‍ഷക സമൂഹത്തെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള പ്രായോഗിക അനുഭവസമ്പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.