രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ അപമാനിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എസ്എഫ്ഐ നേതാവ്. കണ്ണൂര്‍ എസ്.എന്‍ കോളേജിലെ എസ്എഫ്ഐ നേതാവായ കശ്യപ് മുരളിയാണ് മഹാത്മ ഗാന്ധിയെ അപമാനിക്കുന്ന രീതിയിലുള്ള വിഡിയൊ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മജിയെ അവഹേളിക്കുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പ്രചരിപ്പിച്ച കണ്ണൂര്‍ എസ്.എന്‍ കോളേജിലെ എസ്.എഫ്.ഐ നേതാവിനെതിരെ നിയമ നടപടിയാവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പ്രകീര്‍ത്ത് മുണ്ടേരി കണ്ണൂര്‍ ഡി.വൈ.എസ്.പി ക്ക് പരാതി നല്കി. ഗാന്ധി നിന്ദകള്‍ കമ്മ്യൂണിസ്റ്റ് രീതിയാണെന്നും, അത് തന്നെ ഇന്ന് അവരുടെ പുതുതലമുറയിലെ എസ്.എഫ്.ഐ ക്കാരും തുടരുകയാണെന്ന് കെ.എസ്.യു കുറ്റപ്പെടുത്തി.