നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറുകടന്നത് തക്കാളി വില, സർക്കാർ അറിഞ്ഞോ?; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

 

കൊച്ചി: തൃക്കാക്കരയിൽ 100 തികയ്ക്കുമെന്ന് പറയുന്ന സർക്കാർ തക്കാളി വില 100 കടന്നത് അറിഞ്ഞോ എന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാന്‍ തയാറാകണം. അധിക വരുമാനം സംസ്ഥാനം വേണ്ടെന്ന് വെച്ചാൽ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില കുറയൂവെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അധികവരുമാനമായി സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടി രൂപയാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കാന്‍ തയാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment