പ്രതിപക്ഷ നേതൃസ്ഥാനം : എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ചിട്ടുണ്ട്; മാധ്യമവാർത്ത അസത്യമെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Friday, May 21, 2021

 

പ്രതിപക്ഷ നേതാവിനായി തുടർ സമ്മർദ്ദം ചെലുത്തിയെന്ന മാധ്യമ വാർത്തകൾ തെറ്റെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എഐസിസി നിരീക്ഷകർക്കു മുൻപിൽ താൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം ഇതു സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ല. മാധ്യമവാർത്തകൾ അസത്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.