പിണറായി ചെത്തുതൊഴിലാളിയുടെ മകനെന്ന് എല്‍ഡിഎഫ് ചുവരെഴുത്ത് ; പിന്നാലെ മായ്ച്ച് പ്രവർത്തകർ ; ട്രോള്‍വർഷം

Jaihind News Bureau
Sunday, March 7, 2021

 

തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുതൊഴിലാളിയുടെ മകനെന്ന് വിശേഷിപ്പിച്ചുള്ള എല്‍ഡിഎഫ് പ്രവർത്തകരുടെ ചുവരെഴുത്തിനെതിരെ ട്രോള്‍വർഷം. തൃശൂർ എംജി റോഡിന് സമീപമായിരുന്നു ‘തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം..’ എന്ന ചുവരെഴുത്ത്. ചിത്രം ഇടതു അനുകൂല പ്രവർത്തകർ അടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനു പിന്നാലെ ചുവരിലെ  വാചകങ്ങൾ മായ്ച്ചു കളഞ്ഞു. ചുമരില്‍ പിണറായിയുടെ ചിത്രം മാത്രമാണ് ബാക്കിയായുള്ളത്.  എഴുത്തുകൾ വെള്ള പെയിന്റ് അടിച്ച് മായ്ച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘നിങ്ങള്‍ എഴുതിയാലും പറഞ്ഞാലും പ്രശ്നം ഇല്ലേ’യെന്ന് എല്‍ഡിഎഫ് പ്രവർത്തകരോട് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു.