‘500 വലിയ സംഖ്യയാണ് സാറേ’; സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രിക്കെതിരെ രോഷം ; ട്രോള്‍ വര്‍ഷം

തിരുവനന്തപുരം : 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ രോഷം കനക്കുന്നു. 500 വലിയ സംഖ്യയല്ലെന്നുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണത്തിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. അസാധാരണ സാഹചര്യമായതിനാലാണ് അസാധാരണ .`തീരുമാനം വേണ്ടിവരുന്നതെന്നും മുഖ്യമന്ത്രിയുടെ ന്യായീകരണം.

ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരിക്കെ നിയന്ത്രണങ്ങൾ നടപ്പിലാക്കിയവർ തന്നെ തങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നിയമത്തിൽ അയവ് വരുത്തുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

ജയിപ്പിച്ചുവിട്ട ജനങ്ങളോട് സർക്കാരിന് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ സത്യപ്രതിജ്ഞ ഓൺലൈൻ ആക്കണമെന്ന പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളുമെല്ലാംഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് ഇക്കാര്യമാണ്.

കടുത്ത കൊവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നത് നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ്. അതേസമയം സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നത് പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുകയെന്നും ചോദ്യമുയരുന്നു.

Comments (0)
Add Comment