മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് ; ട്രിപ്പിൾ ലോക്ഡൗണിനിടയിലെ ചടങ്ങിനെതിരെ വിമർശനം ; വെർച്വലായി പങ്കെടുക്കാന്‍ യുഡിഎഫ്

 

തിരുവനന്തപുരം :  ഇടത് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. ട്രിപ്പിൾ ലോക്ഡൗണ്‍ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനമാണുയരുന്നത്. വിഷയത്തിൽ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. അതേസമയം യുഡിഎഫ് നേതാക്കൾ സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പങ്കെടുക്കില്ല.

സത്യപ്രതിജ്ഞാച്ചടങ്ങില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും പങ്കെടുക്കുന്നത് ഒഴിവാക്കണം. പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണം. നിലവിലെ കൊവിഡ് സാഹചര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

Comments (0)
Add Comment