ഏപ്രിൽ പകുതിക്ക് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

ഏപ്രിൽ പകുതിക്ക് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, മേയ് മാസത്തിൽ മതിയെന്നാണു ബിജെപി നിലപാട്. അതേസമയം, ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണം എന്ന പൊതു നിലപാടാണ് എല്ലാ പാർട്ടിക്കാർക്കും.

റംസാനും വിഷുവും പരിഗണിച്ച് നിയമസഭ തെരെഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12 നുമിടയിൽ വേണമെന്നാണ് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. പോളിംഗ് സമയം ദീർഘിപ്പിക്കരുതെന്ന നിലപാടാണും യു ഡി എഫ് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് എപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണ്ണമായും ഒഴിവാക്കരുതെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചത്

സംസ്ഥാനത്ത് കൊവിഡ് വർദ്ധിക്കുന്നതിലെ ആശങ്ക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് പങ്ക് വച്ചു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും കമ്മിഷൻ കൂടിക്കാഴ്ച നടത്തി. പൊലീസ് സുരക്ഷ, ഉദ്യോസ്ഥ വിന്യാസം എന്നിവ സംബന്ധിച്ച് നാളെയും ചർച്ചയുണ്ടാകും. 15 ന് കമ്മിഷൻ ദില്ലിക്ക് മടങ്ങിയ ശേഷം അടുത്ത ആഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Comments (0)
Add Comment