മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റും അഭിഭാഷകയുമായ ജിസ്‌മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃ പിതാവും കസ്റ്റഡിയില്‍. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യണോ എന്ന കാര്യം തീരുമാനിക്കും. ഏറ്റുമാനൂര്‍ പോലീസ് ആണ് ഇരുവരെയും വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുത്തത്. ജിസ്‌മോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തിയിരുന്നു. ജിസ് മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായി എന്ന് മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് കണ്ടെത്തിയത്. ഓഡിയോ സന്ദേശങ്ങള്‍ അടക്കം പോലീസ് കണ്ടെത്തി. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.
ഏപ്രില്‍ 15 ന് ഉച്ചയോടെയാണ് ജിസ്‌മോള്‍ തോമസ്( 34) പള്ളിക്കുന്ന് കടവിലെത്തി മക്കളുമായി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. വീട്ടുജോലിക്കാരെിയെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവം. മക്കളായ നോഹ (5), നോറ (2) എന്നിവരെ കൂട്ടിയാണ് ജിസിമോള്‍ ാത്മഹത്യ ചെയ്തത്.