ആ ‘ചങ്കൂറ്റമുള്ള കെ.എസ്‌.യുക്കാരന്‍’ ജെസ്‌റ്റോ പോള്‍ ഇനി ചെയര്‍മാന്‍

Jaihind Webdesk
Saturday, December 22, 2018

KSU-LawCollege-Chairman

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഒരു മെക്‌സിക്കന്‍ അപാരതയിലെ’ മാസ് ഡയലോഗുകളില്‍ ഒന്നായിരുന്നു ‘ചങ്കൂറ്റമുള്ള കെഎസ്‌ക്യുക്കാരുണ്ടെങ്കില്‍ സ്‌റ്റേജിന് പിന്നിലേക്ക് വാടാ’ എന്നത്. നടന്‍ മനു അവതരിപ്പിച്ച കഥാപാത്രമാണ് സിനിമയില്‍ ഈ ഡയലോഗ് പറഞ്ഞത്.

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ എസ്എഫ്‌ഐ യൂണിയന് കീഴില്‍ പരിപാടി സംഘടിപ്പിച്ചപ്പോള്‍ അതിഥിയായെത്തിയ മനു കാണികളായ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം മെക്‌സിക്കന്‍ അപാരതയിലെ ഡയലോഗ് സ്റ്റേജില്‍ ആവര്‍ത്തിച്ചു. പക്ഷെ ഇത്തവണ ‘വെല്ലുവിളി’ ഏറ്റെടുത്ത് സ്റ്റേജിലേയ്ക്കൊരു കെഎസ്‌യുക്കാരന്‍ എത്തി… ജെസ്റ്റോ പോള്‍. സ്‌റ്റേജില്‍ കയറി മനുവിനെ ആലിംഗനം ചെയ്ത് ആണ് ജെസ്‌റ്റോ പോള്‍ മടങ്ങിയത്. ഇക്കുറി തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ജെസ്റ്റോ എത്തുമ്പോള്‍ മധുരമായൊരു പകരം വീട്ടല്‍ കൂടിയായി അത്. ചങ്കൂറ്റമുള്ളൊരു കെ.എസ്.യുക്കാരന്‍റെ വിജയം…

333 വോട്ടാണ് ത്രിവത്സര എൽ.എൽ.ബി രണ്ടാം വർഷ വിദ്യാർഥിയായ ജെസ്‌റ്റോ പോള്‍ നേടിയത്. എസ്.എഫ്.ഐയുടെ തുഷാരയെ 54 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കെ.എസ്.യുവിന്‍റെ ചരിത്ര വിജയം.

കൂടുതല്‍ വായനയ്ക്ക് : തൃശൂര്‍ ലോ കോളേജില്‍ കെ.എസ്.യുവിന് ചരിത്രവിജയം